ഹിറ്റ്ലര്‍
സുന്ദരനായ ഒരു മാന്ത്രികനായിരുന്നുവെന്നും ഏകാധിപത്യം മാരകമായ
മാന്ത്രികതയാന്നെന്നും ആ മാന്ത്രികതയുടെ പ്രച്ചണ്ട മാസ്മരികതയിലാണ്
ആള്‍ക്കൂട്ടത്തിനു ഭ്റാന്തു പിടിക്കുന്നതെന്നും ഭ്റാന്തന്‍ ആള്‍ക്കൂട്ടമാണ്
ഏറ്റവും വലിയ അശ്ലീലതയെന്നുംTriumph of Will എന്ന ചിത്രം ഇന്ന്
കാണുമ്പോള്‍ മനസ്സിലാകുന്നു.ബീഭല്സപ്രഭയോടെ ഹിറ്റ്ലര്‍ വെട്ടിത്തിളങ്ങിയ
ന്യുറംബെര്‍ഗ് ദിനങ്ങള്‍ ചിത്രത്തില്‍ വിശദമായി
ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.രെഫിന്‍സ്റ്റാലിന്റെ ചലച്ചിത്ര
സങ്കേതങ്ങള്‍ ,ക്യാമറ ,ടെലിഫോടോ ലെന്‍സിന്റെ പ്രയോഗം ,പുതുമയുള്ള സംഗീതം
,ചായാഗ്രഹണം തുടങ്ങിയവ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.
ഹിറ്റ്ലര്‍ സ്വയം തിരക്കഥയും സംഭാഷണവും എഴുതി ,സ്വയം സംവിധാനം ചെയ്ത്,സ്വയം സൂപര്‍ നായകനായി അഭിനയിച്ച ,ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ട ,ഒരു കാലഘട്ടത്തിന്റെ നേര്‍ ചിത്രം ഇതിലുണ്ട്.ഊതിവീര്‍പ്പിച്ച സ്വര്‍ഗങ്ങള്‍ കൊണ്ട് അയാള്‍ നിര്‍മിച്ച മസാലച്ചിത്രം എങ്ങനെ ചരിത്രത്തിന്റെ ബോക്സോഫീസില്‍ പൊട്ടിത്തകരന്നുതലകുത്തിവീണു എന്നാലോചിക്കാന്‍ ഈ ഡോക്യുമെന്‍ട്റി പ്രേരിപ്പിക്കുന്നു.
രാജ്യസ്നേഹപ്രഘോഷനങ്ങളുടെ മിഥ്യാടനങ്ങള്‍ ആള്‍കൂട്ടത്തില്‍ മദം നിറക്കുകയും അവര്‍ അപമാനവീകരനത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും കൂട്ടികൊടുപ്പുകാരും സ്തുതിപാടകരുമായി മാറുകയും ചെയ്യുമെന്ന കഥാന്തരം അഥവാ പാഠാന്തരം വര്‍ത്തമാനകാലത്ത് ഈ ചിത്രം അവശേഷിപ്പിക്കുന്നു .രാജ്കപൂറും മനോജ്കുമാറും മണിരത്നവും മുതല്‍ മേജര്‍ രവി വരെയുള്ള നമ്മുടെ മുഖ്യധാരാസംവിധായകരുടെ ചിത്രങ്ങളിലെ ആദര്‍ശാത്മകരാജ്യസ്നേഹത്തിന്റെ വ്യാജരൂപങ്ങള്‍ കൂടി ഇത്തരമൊരു പാഠാന്തര വ്യാഖ്യാനത്തില്‍ നഗ്നമാക്കപ്പെടുന്നുണ്ട് .
,ഹിറ്റ്ലരുടെ പതാപ കാലത്തെ പ്രകീത്തിക്കുന്ന ,കൃത്യമായി രേഖപ്പെടുത്തുന്ന ഈ ഡോകുമെന്റിയുടെ കാണികളില്‍ ചിലരെങ്കിലും ഹിറ്റ്്ലറിസത്ത്തിന്റെ പില്‍ക്കാലം നല്‍കിയ ചരിത്ര പാഠത്ത്തിലേക്ക് അല്പ്പനേരമെങ്ങിലും നടന്നിരിക്കും ,തീര്‍ച്ച .
Triumph Of Will (German-1935)
Direction-Leni Riefenstahl.
Screenplay-Leni Riefenstahl,Walter Ruttmann.
Music-Herbert Windt,Richard Wagner.
Cinematography-Sepp Allgeir,Karl Attenberger,Werner Bohne
Cast-Adolf Hitler,Hermann Goring ,Joseph Goebbels.

No comments:
Post a Comment