ശരീരചലനങ്ങളിലെ
ജനാധിപത്യത്തെ രൂപപ്പെടുത്തുന്നതില്‍ യാത്രകള്‍ക്കുള്ള പങ്കു ചെറുതല്ല
.'വെല്‍ട്രെയിന്റ്റായ' ചലനങ്ങള്‍ക്ക് ബദലായി ഒരു ശരീരസംസ്കാരം
,നടപ്പിന്റെയും എടുപ്പിന്റെയും ഒരു 'നോമാഡിക് എലിമെന്ട്' യാത്രകള്‍ കൊണ്ടു
വരുന്നു.ബോഡിപോയെറ്റിക്സിനെക്കുറിച്ചുള്ള എല്ലാ സിദ്ധാന്തങ്ങളേയും
യാത്രകള്‍ തകര്‍ത്തുകളയുന്നു.ഈ വിധമുള്ള ഒരു ജനാധിപത്യമനോഭാവം ഫ്ളെമിന്ഗോ
നൃത്തത്തിലുണ്ട്.ദുഖത്തിനും ആഹ്ളാദത്തിനും അപ്പുറമുള്ള ഉന്മാദം
ഫ്ളെമിന്ഗോകളുടെ ജീവിതത്തിലും പ്രണയത്തിലും ബന്ധങ്ങളിലും ചേഷ്ടകളിലും
ഉണ്ട് .ജിപ്സികള്‍ ജലം പോലെ പകര്‍ന്നാടി ജീവിതത്തെ അറ്റമെഴാത്ത്
കടലാഴമാക്കുന്നു. ഫ്ളെമിന്ഗോനൃത്തത്തിന്റെ ശരീരഭാഷയിലേക്കും
ചുവടുകളിലേക്കും കിടിലമാടുന്ന അരക്കെട്ടുകളുടെ ഉത്സവത്ത്തിലേക്കും ഈ
കടലുകളാണ് ചിറകടിചിരംപിക്കയറി വരുന്നത്.
ഫ്ളെമിന്ഗോനൃത്തത്തെ ദൃശ്യങ്ങളിലേക്കു പിടിചെടുത്തുകൊണ്ട് ഒരു ജനതയുടെ സംസ്കാരചരിത്രം രേഖപ്പെടുത്തുന്ന ഒരുകൂട്ടം സ്പാനിഷ് ചിത്രങ്ങള്‍ ഇത്തവണ തിരുവനന്തപുരം അന്താരാഷ്‌ട്ര ചലച്ചിത്രോല്സവത്തിലുണ്ട്.മദ്യശാലകളും സംഗീതോപകരണങ്ങളും പിടയുന്ന സംഗീതവും ഇടപിണഞ്ഞു പതഞ്ഞുയരുന്ന ഫ്രെയിമുകളാണ് ഈ ചിത്രങ്ങളുടെ സവിശേഷത.പകിട്ടും തിളക്കവുമുള്ള ദൃശ്യവിന്യാസങ്ങള്‍ സജീവച്ചലച്ചിത്രഭാഷ്യെ അന്വേഷിക്കുന്നു. ആഗോളവല്‍കൃത നാഗരികന്റെ കൃത്രിമത്വവും നാട്യങ്ങളുമുള്ള വെട്ടിത്തിളക്കമല്ല , താന്തോന്നിത്തം കലര്‍ന്ന ഗോത്രത്തനിമയുടെയുടെ പളപളപ്പാണ് ഫ്ളെമിന്ഗോ ചിത്രങ്ങളില്‍ നിറയുന്നത് .അകം ചീഞ്ഞ പുറംമോടിയല്ല,അകമഴിഞ്ഞ വിടര്ച്ചയാണിത് .
ഉപരിപ്ളവരാഷ്ട്രീയത്തിനും ഉള്ളടക്കത്തിനും മാത്രം പ്രാധാന്യം നല്‍കുന്ന പഴയ ചലച്ചിത്രസമീപനം സ്വീകരിക്കുന്നവര്‍ക്ക് ഫ്ളെമിന്ഗോചിത്രങ്ങള്‍ തൃപ്തികരമാവണമെന്നില്ല.ആത്യന്തികമായി ഉള്ളടക്കത്തിലല്ല ഇവയുടെ ഊന്നല്‍ ,ചലചിത്രഭാഷയിലാണ് .ഇതാകട്ടെ ,പുതിയ ലോകച്ചലചിത്രകലയിലെ സ്വാഭാവിക പരിണാമവുമാണ്. ഈ പരിണാമം കൂടുതല്‍ വിശാലവും അഗാധവുമായെക്കാവുന്ന ഭാവിയിലെക്കാന് ലോകച്ചലചിത്രരംഗം സഞ്ചരിക്കുന്നതെന്ന് തോന്നുന്നു.
Flamenco Films
Blood Wedding (Di:Carlos Saura)
Carmen (Di:Carlos Saura)
Love the Magician (Di:Carlos Saura)
Flamenco,Flamenco (Di:Carlos Saura)
Camaron:When Flamenco Became Legend (Di:Jaime Chavarri)
Lola:The Film (Di:Miguel Hermoso)

No comments:
Post a Comment