കവയിത്രിയും അഭിനേത്രിയുമായ ലീന മണിമേഖല സംവിധാനം ചെയ്ത 'സെങ്കടല്‍'(The Dead Sea).ചലച്ചിത്ര സന്ദര്‍ഭം,സിംഹള -തമിഴ്
പ്രശ്നം .സ്ഥലം ,ധനുഷ്ക്കോടിക്കടപ്പുറം.ഫ്രെയിമുകളില്‍ നിറയെ
അഭയാര്‍ത്ഥിമുഖങ്ങള്‍.കടലതിര്‍ത്തിയില്‍ ക്രൂരമായി വെടിവെച്ചു
കൊല്ലപ്പെടുന്ന തമിഴ് മല്‍സ്യത്തൊഴിലാളികള്‍.ഉത്കണ്ഠകള്‍ തകര്‍ത്ത അവരുടെ
നിത്യജീവിതം.വംശീയവിദ്വേഷത്തില് ചതിക്കപ്പെടുന്ന , ഇരകളാക്കപ്പെടുന്ന
മനുഷ്യര്‍. അവരുടെ പ്രശ്നങ്ങള്‍ ആത്മാര്‍ഥമായും ഏറ്റെടുക്കുന്ന
ആക്റ്റിവിസ്റ്റുകള്‍ നേരിടുന്ന മാനുഷികവും നിസ്സഹായവുമായ
സംഘര്‍ഷങ്ങള്‍.നീതി നിഷേധങ്ങള്‍ . നഗ്നമാക്കപ്പെടുന്ന കക്ഷിരാഷ്ട്രീയ
കാപട്യങ്ങളുടെ തുടര്‍ ദൃശ്യങ്ങള്‍.മരണം തിരയടിക്കുന്ന കടല്‍.മനുഷ്യശവങ്ങള്
അടിഞ്ഞുകേറുന്ന കടല്‍ക്കര.കാറിപ്പറക്കുന്ന കടല്‍പ്പക്ഷികള്‍ .
ചലച്ചിത്രത്തില്‍ ഇങ്ങനെ ഒരുപാടുണ്ട്.പ്രധാനവിഷയത്തെ പലതിലേക്കും
ചിതറിച്ച്, കട്ടചോരയില്‍ മുക്കി,മന്‍ഷ്യമാംസപ്പശകൊണ്ടൊട്ടിച്ച്,കൂട്ടിവെക്കുമ്പോള്‍ രൂപപ്പെടുന്ന
ചലച്ചിത്ര ശില്‍പ്പം.
അതിതീവ്രമായ വിഷയത്തെ അതിലും തീവ്രമായി ആവിഷ്ക്കരിക്കാനുള്ള ശ്രമം സംവിധായിക നടത്തുന്നുണ്ട്.ശോഭാശക്തിയുടെ തിരക്കഥയും പച്ചത്തെറികലര്‍ന്ന സംഭാഷണകലയും എം.ജെ.രാധാകൃഷ്ണന്റെ ക്യാമറയും ആ തീവ്രതയെ പിടിച്ചെടുക്കാന്‍ ആവുംവിധം ആയുന്നുമുണ്ട്.ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും സങ്കേതങ്ങള്‍ ഇടകലര്‍ത്തിയുള്ള ചലച്ചിത്ര ആഖ്യാനം വിഷയത്തെ മനനസ്സിലാക്കിക്കൊണ്ടുള്ളതാണെന്ന കാര്യത്തിലും സംശയമില്ല.ചിത്രം ആരംഭിക്കുന്നത് ഒരു സിംഹള സൈനികന്റെ മൊബൈല്‍ ഫോണ്‍ പകര്‍ത്തിയ യഥാര്‍ത്ഥവും ഞടുക്കം കൊള്ളിക്കുന്നതുമായ ദൃശ്യങ്ങളിലൂടെയാണ്.എന്നാല്‍,ചിത്രത്തിലുടനീളം ദൃശ്യഭാഷയില്‍ സംഭവിക്കേണ്ടിയിരുന്ന ഒരു കുതിച്ചുചാട്ടം പിന്നീട് പലപ്പോഴും പരിക്ഷീണമായിത്തീരുന്നുണ്ടോ എന്ന സംശയം ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ തോന്നി.മടുപ്പിക്കുന്ന പ്രകടനാത്മകതയിലേക്ക് ,കെട്ടുറപ്പില്ലായ്മയിലേക്ക് ,ഫോഴ്സ്ഫുള്ളായ സിറ്റുവഷനുകളുടെ സര്‍വസാധാരണതയിലേക്ക് ചിത്രം ചിലപ്പോഴെങ്കിലും വഴുതിപ്പോകുന്നതായും തോന്നി.അതേസമയം,സൂക്ഷ്മ വിശകലനത്തില്‍ ഈ ചലച്ചിത്രം അതീവ പ്രസക്തിയുള്ള ഒന്നാണ്.കാരണം,ചലച്ചിത്രം ആത്യന്തികമായി മുന്നോട്ട് വെക്കുന്ന വസ്തുത ചലച്ചിത്രത്തിന്ഠെ എല്ലാ പരിമിതികള്‍ക്കും പുറത്തേക്കു വളര്‍ന്ന് ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യത്തെ കൃത്യമായി പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമാണ്.ഇരകളാക്കപ്പെടുന്ന,പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ,അഭയാര്‍ത്ഥികളാക്കപ്പെടുന്ന ,അടിത്തട്ടില്‍ വീണുപോകുന്ന ജനതകളോട് ഇന്ത്യന്‍ ജനാധിപത്യവും അതിന്റെ രാഷ്ട്രീയവ്യവസ്ഥയും ഭരണകൂടതാല്പ്ര്‍യങ്ങളും എത്രത്തോളം നിരുത്തരവാദപരമായും അമാനുഷികമായുമാണ് ഇടപെടുന്നതെന്ന അങ്ങേയറ്റം പ്രസക്തമായ വസ്തുതയാണ് ചിത്രം കാണിച്ചു തരുന്നത്.എവിടെയുമുള്ള അധികാര വ്യവസ്ഥയുടെയും പീഡനസ്വഭാവവും പെരുമാറ്റരൂപങ്ങളും ഒന്നുതന്നെയാണെന്നു കൂടി ചിത്രം പറയാതെ പറയുന്നു.ആ അര്‍ഥത്തില്‍ ഇതൊരു ഇന്ത്യന്‍ചലച്ചിത്രം എന്നതിനപ്പുറം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്ന ചലച്ചിത്രമായിത്തീരുന്നു.അങ്ങനെ ഇതിലെ മാനുഷികവും രാഷ്ട്രീയവുമായ വിവക്ഷകള്‍ സാര്‍വലൌകികമാകുന്നു.

No comments:
Post a Comment