BI , DON"T BE AFRAID
Director: Dang Di Phan
Writer: Dang Di Phan
Stars: Thanh Minh Phan, Thi Kieu Trinh Nguyen and Ha Phong Nguyen
സ്നേഹക്കടലായും കാമക്കൊടുങ്കാറ്റായും പിടികിട്ടാനദിയായും ഭാരച്ചരക്കായും അതിതിക്തമന്ദിരമായും കന്നിയല്ഭുതവേദിയായും പരീക്ഷ്ണശാലയായും ധൂര്ത്തന്റെരാജ്യമായും പ്രണയക്കൂടായും വേദനപ്പുസ്തകമായും ആരാജകധന്യതയായും ദീനതച്ചിത്രമായും ദാഹമോഹക്കാടായും ഇന്ദ്രജാലചിപ്പിയായും കാവ്യതാഴ്വരയായും നിസ്സഹായനിശബ്ദതയായും അന്ശ്വരതാവിലസിതമായും മരണസഞ്ചാരമായും മാറിമാറി വരുന്ന മനുഷ്യശരീരത്തിന്റെ ഭിന്നഭാവങ്ങള്‍ BI , DON"T BE AFRAID എന്ന വിയറ്റ്നാമീസ് ചലചിത്രത്തിലുണ്ട്.
ഓടുന്ന കാലായും വിസ്മയിക്കുന്ന കണ്ണായും കൌതുകംകൊള്ളുന്ന കാഴ്ച്ചപ്പതിപ്പായും മുതിര്‍ന്നവരേക്കാള്‍ മുതിര്‍ന്ന ഭൂമിസ്നേഹമായും ഇലമണമായും ചോദ്യപ്പതിവായും ഓമനച്ചന്തമായും പകര്‍ന്നാടുന്ന ബാല്യത്തിന്റെ ബഹുതലദൃശ്യങ്ങള്‍ BI , DON"T BE AFRAID എന്ന വിയറ്റ്നാമീസ് ചലചിത്രത്തിലുണ്ട്.
ഐസ് ഫാക്ടറിയ്ക്കുള്ളിലെ നനഞു മങ്ങിയ പ്രകാശത്തില്‍ നിറഞ്ഞു നില്‍ക്കുന്ന നീരാവിപ്പടര്‍പ്പുകളും ഐസ്കഷ്ണങ്ങളുടെ തണുപ്പും സമുദ്രതീരപ്പാറകളുടെ അശാന്തമൌനവും വീടിനുള്ളിലെ വിരസദിനസരികളും വീടിനു ചുറ്റുവട്ടത്ത്തിലെ നീളന്‍ പുല്ചെടികളുടെ കടുംപച്ചക്കൂട്ടങ്ങളും മദ്യശാലയിലെ ചകിതമാകുന്ന ചില്ലുഗ്ളാസ്സുകളും കുടിച്ചുമറിയുന്ന ജീവരൂപങ്ങളും വ്യാഖ്യാനപ്രത്യക്ഷങ്ങളായി BI , DON"T BE AFRAID എന്ന വിയറ്റ്നാമീസ് ചലചിത്രത്തിലുണ്ട്.
വാര്ധ്യകത്ത്തിന്റെ വെളിച്ചത്തേക്കാള്‍ ഇരുട്ടും സ്ത്രൈണചോദനകളുടെ നിറത്തേക്കാള്‍ നിറമില്ലായ്മയും കുട്ടിക്കാലത്തിന്റെ വിലോലതയേക്കാള്‍ വിശകലനങ്ങളും മനുഷ്യജീവിതത്തിന്റെ ലയത്തേക്കാള്‍ ലക്കുകെടലുകളും സമൂഹത്തിന്റെ അനന്യത്യേക്കള്‍ അന്യവല്‍ക്കരണവും BI , DON"T BE AFRAID എന്ന വിയറ്റ്നാമീസ് ചലചിത്രത്തിലുണ്ട്.

Dang Di Phan
No comments:
Post a Comment